ആറ്റിങ്ങല്‍: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധികള്‍ക്കായുളള കേരള പഞ്ചായത്ത് വാര്‍ത്താ ചാനല്‍ പുരസ്ക്കാരം ആറ്റിങ്ങല്‍ നഗരസഭ അമ്പലമുക്ക് വാര്‍ഡ് കൌണ്‍സിലര്‍ കെ.ജെ രവികുമാറിന്. നഗരസഭയുടെ പ്രവര്‍ത്തന മികവുകള്‍ പൂര്‍ണ്ണമായും ജനങ്ങളില്‍ എത്തിക്കുന്നതിലും, ജനകീയാസൂത്രണ പദ്ധതികള്‍ കാര്യക്ഷമമായി വാര്‍ഡില്‍ നടപ്പിലാക്കുന്നതിലും, കൌണ്‍സിലര്‍ എന്ന നിലയില്‍
വാര്‍ഡില്‍ നടപ്പിലാക്കി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വാര്‍ഡിലെ ജനങ്ങളുടെ സേവനത്തിനായി തുടങ്ങിയ നഗരസഭയുടെ വാര്‍ഡ് ഒാഫീസിന്‍റെ കാര്യക്ഷമായ പ്രവര്‍ത്തനങ്ങളും, കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങലിലെ ജനപ്രതിനിധികള്‍ക്കായി കില നടത്തിയ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതും, കൂടാതെ ആറ്റിങ്ങല്‍ നഗരസഭയുടെ മാലിന്യസംസ്ക്കരണത്തെക്കുറിച്ചുളള പ്രോജക്ടിന് കേരളത്തിലെ മികച്ച പ്രോജക്ടിനുളള ഔട്ട്സ്റ്റാന്‍റിംഗ് പെർഫോമറായി തെരഞ്ഞെടുത്തതുമാണ് കെ.ജെ രവികുമാറിനെ മികച്ച തദ്ദേശ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുവാന്‍ കാരണമായത്.
തിരുവനന്തപുരം ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ നിന്ന് രവികുമാറിനെ മാത്രമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഏപ്രല്‍ 16, 17 തീയതികളിൽ തൃശ്ശൂര്‍ ടൌണ്‍ ഹാളില്‍ വച്ചു നടക്കുന്ന സമഗ്ര 2024 ഇന്‍റര്‍ നാഷണല്‍ തദ്ദേശ ഡോക്യുമെന്‍ററി ഫെസ്റ്റില്‍ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് മികച്ച ജനപ്രതികൾക്ക് പുരസ്ക്കാരങ്ങൾ നല്‍കും. അവനവഞ്ചേരി കൊച്ചാലുംമൂട് കെ.ജെ ഭവനില്‍ എന്‍.കൃഷ്ണന്‍കുട്ടി നായരുടെയും എ. ജയന്തിയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് കെ.ജെ രവികുമാര്‍. ഭാര്യ വിജലഉണ്ണി, മകന്‍ കൃഷ്ണജ്.ആര്‍.നായര്‍