ആറ്റിങ്ങൽ: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് ഡയറക്ടർ ജനറലിന്റെ ഈ വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യ്ക്ക് ലഭിച്ചു. ഓരോ വർഷത്തെയും അഗ്നിശമന രക്ഷാ പ്രവർത്തനമികവിനുള്ള അംഗീകരമായാണ് ഈ പുരസ്‌കാരം നൽകുന്നത്. പുളിമാത്ത് പഞ്ചായത്ത് കൊടുവഴന്നൂർ സ്വദേശിയായ ഇദ്ദേഹം രോഹിണി ഭവനിൽ സുദേവന്റെയും ബേബിയുടെയും മകനാണ്. ഭാര്യ ദീപ്തി റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്.

ഇന്ന് അക്ഷയതൃതീയ; സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു
അക്ഷയതൃതീയ എന്നത് ഹിന്ദു ധർമത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ്. ഇത് ഓരോ വർഷവും വൈശാഖ മാസത്തിലെ...