വാഷിങ്ടണ്‍: തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തില്‍ മൈക്രോവേവ് ഓവനില്‍ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. യുഎസിലെ മിസോറിയില്‍ കന്‍സാസ് സിറ്റിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിന്റെ മരണത്തില്‍ മാതാവ് മരിയ തോമസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവര്‍ കുഞ്ഞിനെ പൊള്ളലേറ്റ് ചലനമറ്റ നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതായി അവര്‍ കണ്ടെത്തിയിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിരുന്നു. വീട്ടില്‍നിന്ന് പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുഞ്ഞിനെ എടുത്തുകൊണ്ടിരുന്ന മറിയ പെട്ടെന്ന് തൊട്ടിലാണെന്ന് കരുതി ഓവനില്‍ വച്ചാതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുടെ മാനസികാവസ്ഥയിലെ പ്രശ്‌നമാകാം ഇത്തരത്തില്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നും സുഹൃത്ത് പൊലീസിനോട് സൂചിപ്പിച്ചു. നിലവില്‍ ജാക്‌സണ്‍ കൗണ്ടി ഡിറ്റക്ഷന്‍ സെന്ററിലാണു യുവതിയുള്ളത്. ഇത് സംബന്ധിച്ച് കുടുതല്‍ വിശദീകരണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.