ആറ്റിങ്ങൽ: സദാചാര പോലീസ് ആക്രമണ കേസിൽ പ്രതിചേർക്കപ്പെട്ട യുവാവിന് കോടതി ജാമ്യം അനുവദിച്ചു. ആറ്റിങ്ങൽ ഗവ. പോളിടെക്നിക് വിദ്യാർത്ഥി ആൽബിക്കാണ് ആറ്റിങ്ങൽ കോടതി ജാമ്യം നൽകിയത്. സംഘർഷം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന വാഹനം നീക്കം ചെയ്തു എന്ന കുറ്റം ആണ് ചുമത്തിയിരുന്നത്. കോടതി നിരപരാധിത്വം തിരിച്ചറിഞ്ഞു ജാമ്യം നൽകി.






















