ബക്രീദിന് രണ്ടുദിവസം അവധി?; തീരുമാനം ഇന്ന്

Jun 27, 2023

seena

തിരുവനന്തപുരം: കേരളത്തില്‍ വലിയ പെരുന്നാള്‍ പ്രമാണിച്ച് മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചേക്കും. വലിയ പെരുന്നാള്‍ (ബക്രീദ്) 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചത് കണക്കിലെടുത്ത് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം ഇന്നുണ്ടാകും.

28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത്.വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കിയേക്കും. 29ലെ അവധി ഇസ്ലാം മതത്തില്‍പെട്ടവര്‍ക്കു മാത്രമായി നിയന്ത്രിതാവധിയായി പ്രഖ്യാപിക്കാനും ആലോചന നടക്കുന്നുണ്ട്.

cake tower new
LATEST NEWS
ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്ക് വിമാനനിരക്ക് കുതിച്ചുയർന്നു; ടിക്കറ്റിന് ഒന്നര ലക്ഷം രൂപ വരെ; പ്രവാസികൾക്ക് തിരിച്ചടി

ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്ക് വിമാനനിരക്ക് കുതിച്ചുയർന്നു; ടിക്കറ്റിന് ഒന്നര ലക്ഷം രൂപ വരെ; പ്രവാസികൾക്ക് തിരിച്ചടി

കൊച്ചി: ഓണാവധിയും ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളുടെ വേനലവധിയും ഒരുമിച്ച് അവസാനിക്കുന്നതോടെ കേരളത്തിൽ...

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

ഡല്‍ഹി: എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്....

ഫ്‌ളിപ്കാര്‍ട്ടിനെതിരെ 1.33 ലക്ഷം പരാതി, തൊട്ടുപിന്നില്‍ ആമസോണും മീഷോയും; ഒറ്റ വര്‍ഷം ₹91 കോടി റീഫണ്ട്

ഫ്‌ളിപ്കാര്‍ട്ടിനെതിരെ 1.33 ലക്ഷം പരാതി, തൊട്ടുപിന്നില്‍ ആമസോണും മീഷോയും; ഒറ്റ വര്‍ഷം ₹91 കോടി റീഫണ്ട്

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതികള്‍ നേരിടുന്ന 10 ഓണ്‍ലൈന്‍ ഷോപ്പിങ്...