ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

Sep 19, 2026

seena

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് തെ​ളി​യി​ക്കു​ന്ന വ്യാ​ജ രേ​ഖ​കൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാ​ജ ആ​ധാ​ർ കാ​ർ​ഡി​ൽ ബി​പ്ല​ബ് സോ​റ​ൻ (32) എ​ന്ന പേരാണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് പൊ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​യാ​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാ​ഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ബം​ഗ്ലാദേശ് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിൽ വ്യാജ രേഖകളുമായി സ്പായിൽ ജോലി ചെയ്തിരുന്ന അഞ്ച് ബം​ഗ്ലാദേശ് യുവതികളെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പൊലീസ് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

cake tower new
LATEST NEWS
വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി പ്രധാനപ്പെട്ട വിസ വിവരങ്ങൾ. ടൂറിസം...