ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷം ആറ്റിങ്ങൽ ബാർ അസോസിയേഷനും, ജുഡീഷ്യൽ ഓഫീസെഴ്സും, കോർട്ട് സ്റ്റാഫുകളും, ലീഗൽ സർവീസ് അതോറിറ്റിജീവനക്കാരും, അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷനും
സമുചിതമായി ആഘോഷിച്ചു.
ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ്‌കുമാർ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന റിപ്പബ്ലിക് ദിന സമ്മേളനo ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. റോഷൻ തോമസ് (സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ്), നോബൽ (സബ്. ജഡ്ജ്)
ഷെറിൻ. വൈ ടി (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (നാല്), സബ ഉസ്മാൻ
(ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസിട്രേറ്റ് കോടതി (രണ്ട) എന്നിവർ റിപ്പബ്ലിക് സന്ദേശം നൽകി ആശംസകൾ നേർന്നു.
ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്. ബെൻസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ സ്വാഗതം ആശംസിച്ചു. ബാർ അസോസിയേഷൻ ട്രഷറർ അഡ്വ. മംഗലാപുരം. എസ്. ഷിബു, വൈസ് പ്രസിഡന്റ് അഡ്വ. ലിഷാരാജ്. ആർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വിജിൽ.വി, അഡ്വ. അതുല്യ. എ. എസ്, അഡ്വ. ദിവ്യ. ബി
എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് താലൂക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി കീർത്തി നന്ദിയും പറഞ്ഞു. ബാറിലെ സീനിയർ ജൂനിയർ അഭിഭാഷകർ, അഡ്വക്കേറ്റ് ക്ലാർക്ക്മാർ, കോർട്ട് സ്റ്റാഫ്, പാര ലീഗൽ വോളിന്റിയേഴ്‌സ്, നിയമ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


















