ലോക മലയാള ഭാഷാ ദിനം ആചരിച്ച് ശ്രീശങ്കരാ വിദ്യാപീഠം സ്കൂളിലെ കുട്ടികൾ. ഭാഷ ദിനത്തോടനുബന്ധിച്ച് വളരെ വ്യത്യസ്തമായ മൽസരങ്ങളും സംഘടിപ്പിച്ചാണ് ദിനാചരണം നടന്നത്. ഓരോ മൽസരങ്ങളിലും വളരെയധികം താൽപ്പര്യത്തിലും,
ഉൽസാഹത്തിലും സന്തോഷത്തിലും കുട്ടികൾ ഓരോരുത്തരും പങ്കെടുത്തു . പ്രഥമാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള അധ്യാപികമാർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
ഏഴാം തരത്തിലെ ശ്രാവൺ മാധവന്റെ ചെറു പ്രസംഗത്തോടെയാണ് പരിപാടികൾ തുടങ്ങിയത്.മലയാളത്തിൽ മാത്രം സംസാരിക്കുക എന്ന രസകരമായ മൽസരത്തിൽ നാലാംതരത്തിലെ ജിദ മികച്ച പ്രകടനം കാഴ്ചവച്ചു. വായനാ മൽസരം ക്വിസ് മൽസരം എന്നിവയും നടന്നു. മലയാള ഭാഷാധ്യാപികമാരായ സുനിത, ലേഖ എന്നിവരുടെ നേതൃത്വം നൽകി.



















