പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി, ബൈക്ക് യാത്രികന്‍ മരിച്ചു

Apr 15, 2024

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു റോഡില്‍ പൊലീസ് വടം കെട്ടി ഗതാഗതം നിയന്ത്രിച്ചത്. അപകടം നടന്ന സമയത്ത് വടത്തിന് കുറുകെ പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നില്ല.

LATEST NEWS
എസ് കെ എ ടി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ ആറ്റിങ്ങൽ കരാട്ടെ ക്ലബ് മുന്നിൽ

എസ് കെ എ ടി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ ആറ്റിങ്ങൽ കരാട്ടെ ക്ലബ് മുന്നിൽ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം...