ബിന്ദു നന്ദനയ്ക്ക് സുഗത കുമാരി പുരസ്കാരം

Feb 7, 2024

seena

തോന്നയ്ക്കൽ: കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ ഫൗണ്ടേഷൻ്റെ സുഗത കുമാരി പുരസ്കാരം കവയിത്രിയും അധ്യാപികയുമായ ബിന്ദു നന്ദനയ്‌ക്ക്. തോന്നയ്ക്കൽ പഞ്ചായത്ത് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച ഗ്രാമാദരവ് എക്സലൻസ് അവാർഡ് 2024 എന്ന പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

നാഷണൽ ഫിലിം ഡവലപ്മെൻ്റ് കോർപ്പറേഷൻ സെൻസർ ബോർഡ് അംഗം അനിൽ പ്ലാവോട്, അസി.സൂപ്രണ്ടൻ്റ് ഓഫ് പോലീസ് ആർ .പ്രതാപൻ നായർ, ചലച്ചിത്ര താരങ്ങളായ ജോസ്, ശ്രീലത നമ്പൂതിരി, അൻസൺ പോൾ, ആരാധ്യ ആൻ, മനുവർമ്മ, അനീഷ് ചിറയിൻകീഴ്, ചലച്ചിത്ര പിന്നണി ഗായിക അപർണ രാജീവ്, പന്തളം ബാലൻ, ദൂരദർശൻ വാർത്ത അവതാരക ആർ. രാജേശ്വരി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...