ചിക്കന്‍ പീസ് കിട്ടിയില്ല; പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി

Sep 18, 2025

seena

കൊച്ചി: ചിക്കന്‍പീസ് ഇല്ലാത്തതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മിലടിച്ചത്. ബിരിയാണിയിലെ ചിക്കന്‍ കൂടുതല്‍ എടുത്തെന്നാരോപിച്ചായിരുന്നു കൂട്ടയടി.

പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായ ഒരാളുടെ സെന്‍ഡ് ഓഫിനിടെയാണ് സംഭവം. ഒരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് അധികമായി പോയി, മറ്റൊരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് തീരെ ഇല്ലാതെ പോയി. ഇതോടെയുണ്ടായ വാക്കേറ്റം കയ്യാങ്കളിയാവുകയായിരുന്നു. അടിക്കിടെ പരിക്കേറ്റയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒത്തുകൂടിയ സഹപ്രവര്‍ത്തകര്‍ തന്നയൊണ് ഹോംഗാര്‍ഡുകളെ പിടിച്ചുമാറ്റിയത്.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...