ആറ്റിങ്ങല്‍ : സിപിഎം വിട്ടു വന്ന നൂറോളം പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. അഡ്വ സുമാനസന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചവര്‍ക്ക് ഒറ്റൂര്‍ ഗ്ലോബല്‍ സ്കൂളില്‍ നടന്ന സ്വീകരണ പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന്‍ ഉത്ഘാടനം ചെയ്തു. വെങ്ങാനൂര്‍ ഗോപന്‍,നൂറനാട് ഷാജഹാന്‍,ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ സന്തോഷ്,ജനറല്‍ സെക്രട്ടറി അജിത്ത് പ്രസാദ്,ബിജു,സത്യപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി
കൊച്ചി: 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും...