ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്; ഹോട്ടൽ അടപ്പിച്ചു

Sep 11, 2024

തിരുവനന്തപുരം വെൺപാലവട്ടത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി.വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.

പാലോട് സ്വദേശിയായ അനീഷും മകൾ സനുഷയും ഇന്ന് രാവിലെയാണ് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെൻററിൽ കയറിയത്. തുടർന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്.മകൾ സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയം സനുഷയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു.

തുടർന്ന് ടിഫിൻ സെന്റർ അധികൃതരെ വിവരമറിയിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭയിലെ ആരോഗ്യവിഭാഗവും കടയിൽ പരിശോധന നടത്തി. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ബ്ലേഡിൽ പകുതി മറ്റൊരാൾക്കും വടയിൽ നിന്ന് കിട്ടിയെന്ന പരാതി കൗൺസിലർക്ക് ലഭിച്ചു. ഭക്ഷണപദാർത്ഥത്തിൽ ബ്ലേഡ് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

LATEST NEWS
അടുത്ത മാസം 25ന് ഹാജരാകണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...