കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം-നഗരൂർ ബോണ്ട് സർവ്വീസുമായി കെ.എസ്.ആർ.ടി.സി

Oct 31, 2021

തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിച്ച് സ്റ്റാച്ച്യൂ, പാറ്റൂർ, ചാക്ക, ഇൻഫോസിസ്, ടെക്‌നോപാർക്ക്, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ, ആലംകോട്, ചാത്തൻപാറ വഴി നഗരൂരിലേക്ക് ആണ് ബോണ്ട് സർവ്വീസ് നവംബർ 1 മുതൽ ആരംഭിക്കുന്നത്. RIET കോളേജിലെ വിദ്യാർത്ഥികൾക്കും ഈ സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്. രാവിലെ 6:50 ന് ആരംഭിച്ച് 8:20ന് നഗരൂർ എത്തിച്ചേരുന്നതും 8:30ന് BOND സർവ്വീസ് ആയി നഗരൂർ, വഞ്ചിയൂർ, ആലംകോട്, ആറ്റിങ്ങൽ, കഴക്കൂട്ടം, ടെക്നോപാർക്ക്, ജനറൽ ആശുപത്രി, യൂണിവേഴ്സിറ്റി, നിയമസഭ, പിഎംജി, സെക്രട്ടറിയേറ്റ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ആകർഷകമായ നിരക്കിൽ പ്രതിമാസ BOND ട്രാവൽ കാർഡുകളും ലഭിക്കുന്നതാണ്.

വിശദ വിവരങ്ങൾക്കും കാർഡ് ലഭിക്കുന്നതിനും ബന്ധപ്പെടുക.
മൊബൈൽ

9946575817
9446970040
8078023692

ഈ മെയിൽ
tvm@kerala.gov.in

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...