കിളിമാനൂർ: സമഗ്ര ശിക്ഷ കേരളം ബി ആർ സി കിളിമാനൂരിന്റെ ഭാഗമായ ഓട്ടിസം സെന്ററിൽ തുണിസഞ്ചികൾ നിർമ്മിച്ചു. ഓട്ടിസം സെന്ററിൽ തെറാപ്പിക്കായി എത്തിച്ചേരുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ മണിക്കൂറുകളോളം സെന്ററിൽ ചില വഴിച്ചിരുന്നു. ഈ രക്ഷകർത്താക്കൾക്കായി ബി ആർ സി തയ്യൽ പരിശീലന കേന്ദ്രം തണൽ ആരംഭിച്ചിരുന്നു.

ഓട്ടിസം സെന്റർ അധ്യാപകരായ സുമീന എം, കാർത്തിക് എം എസ്, നിമ്മി സി എന്നിവരുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ പരിശീലനം നൽകി. പരിശീലനം ലഭിച്ച രക്ഷകർത്താക്കൾ നിർമ്മിച്ച തുണി സഞ്ചികളുടെ വിപണന ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത നിർവഹിച്ചു. നിർമ്മിച്ച തുണിസഞ്ചികൾ പത്ത് രൂപക്ക് വിതരണം ചെയ്യും. ഇതിലൂടെ കിട്ടുന്ന മിച്ചംതുക കുട്ടികൾക്കായി വിനിയോഗിക്കും. ഡി പി ഒ ബി ശ്രീകുമാരൻ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെർപേഴ്സഷൻ കുമാരി അനശ്വരി പി. ബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ വി. ആർ സാബു സ്വാഗതം പറഞ്ഞു.
തുണി സഞ്ചി നിർമിച്ച രക്ഷകർത്താക്കളെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് മെമ്പർ
നിസ്സാമുദിൻ നാലപ്പാട്ട്, എ ഇ ഒ വി. എസ് പ്രദീപ്, പ്രഥമാധ്യാപിക ജയശ്രീ വി പി, പി റ്റി എ പ്രസിഡന്റ് സജീ. എസ്, സി ആർ സി കോ ഓർഡിനേറ്റർ സ്മിത പി കെ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമീന നന്ദി പറഞ്ഞു.

















