അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ

Mar 18, 2025

തൊടുപുഴ: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്.

LATEST NEWS