പത്തനംതിട്ട: വാടകയ്‌ക്ക് വീടെടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തിയ വിവിധ ഭാഷാ തൊഴിലാളികളടക്കം മൂന്ന് പേർ പിടിയിൽ. കഴിഞ്ഞ ദിവസം അടൂരും ഏനാത്തും കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ദമ്പതികൾ അസം സ്വദേശികളാണ്. ഫാകറുദീൻ (26), ഫരിദാഖത്തൂൻ (23) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14 ചെറിയ കുപ്പികളിലായി വില്പനയ്‌ക്ക് സൂക്ഷിച്ചിരുന്ന 3. 62ഗ്രാം ബ്രൗൺ ഷുഗറും പിടികൂടി.


















