സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി; തലസ്ഥാന നഗരിയിൽ മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക്

Mar 11, 2022

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയ്ക്ക് നിര്‍ണായക വിഹിതം നീക്കിവെച്ച് സംസ്ഥാന ബജറ്റ്. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു.

ഓരോ സര്‍വകലാശാലയ്ക്കും 20 കോടി വീതം നല്‍കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബിയില്‍ നിന്ന് 100 കോടി അനുവദിക്കും. തിരുവനന്തപുരത്തായിരിക്കും ഈ പാര്‍ക്ക് നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോ-ബയോ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.

LATEST NEWS
ഭര്‍ത്താവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ കയറില്‍ തൂങ്ങിയിറങ്ങിയ ഭാര്യയും വെള്ളത്തില്‍

ഭര്‍ത്താവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ കയറില്‍ തൂങ്ങിയിറങ്ങിയ ഭാര്യയും വെള്ളത്തില്‍

കൊച്ചി: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍...