പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകളാണ് ഇതിൽ നിര്‍മ്മിക്കുക. 25000 ഗ്രാമീണ മേഖലകളിൽ റോഡുകൾ നിര്‍മ്മിക്കും.
പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല. ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.
കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും

















