കേരള ബജറ്റ് 2026; ‘സ്വപ്ന ബജറ്റല്ല, യാഥാർഥ്യ ബോധമുള്ളത്’

Jan 29, 2026

ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും
‘തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആര്‍ആര്‍ടിഎസ് ആണ് വരുന്നത്. ഏത് പേരായാലും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നമുക്കും നമ്മുടെ സഹോദരങ്ങള്‍ക്കും അടുത്ത തലമുറയ്ക്കും വേഗത്തില്‍ പോണം. അത് ഉണ്ടാവണം. വേഗത്തില്‍ സംസ്ഥാനത്തെ കണ്‍ക്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആര്‍ആര്‍ടിഎസും റെയില്‍വേയും തമ്മില്‍ ബന്ധമില്ല. ഇത് മെട്രോയിലും പോകും.ഡല്‍ഹി- മീററ്റ് ആര്‍ആര്‍ടിഎസ് പോലെയാണ് ഇവിടെയും വരിക. ഡല്‍ഹിയില്‍ നിന്ന് മെട്രോയില്‍ പോകും. ആ പാളം തന്നെ ഉപയോഗിച്ച് നീട്ടി മീററ്റില്‍ ചെല്ലും.

മീററ്റില്‍ ചെന്നാല്‍ അവിടെയുള്ള പാളം ഉപയോഗിക്കും. മൊബിലിറ്റിയാണ് പ്രധാനം. കൊച്ചി മെട്രോയുടെയും വരാനിരിക്കുന്ന തിരുവനന്തപുരം മെട്രോയുടെയും പാളം ഉപയോഗിക്കും. ഇവിടെ പുതുതായി നിര്‍മ്മാണം വേണ്ടി വരില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും’- ബാലഗോപാല്‍ പറഞ്ഞു.

നാടിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LATEST NEWS