വെള്ളല്ലൂർ ഗവ. എൽ പി സ്കൂളിലെ മിനി ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. കുട്ടികളുമായി സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. 19 കുട്ടികളും 1 ആയയും ഡ്രൈവറുമാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കേശവപുരം ആശുപത്രിക്ക് സമീപം വയൽവാരം റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
യുവതിയെ റോഡിൽ വെട്ടി വീഴ്ത്തിയ കേസിൽ പ്രതി പിടിയിൽ
ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ യുവതിയെ റോഡിൽ വെട്ടി വീഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. ആക്രമണത്തിന് ഇരയായ...
















