മധ്യപ്രദേശില്‍ ബസ് നര്‍മദ നദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു

Jul 18, 2022

മധ്യപ്രദേശില്‍ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്കു വീണ് 13 പേര്‍ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് നിഗമനം. മഹാരാഷ്ട്രയിലേക്കു പോകുകയായിരുന്ന ബസ് റോഡില്‍നിന്ന് തെന്നിമാറി കാല്‍ഘട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്കു വീഴുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 9 മൃതദേഹങ്ങള്‍ കണ്ടെത്തി. നദിയില്‍ നല്ല ഒഴുക്കായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നു പൊലീസ് അറിയിച്ചു. ബസ് പൂര്‍ണമായി നദിയില്‍ മുങ്ങിയ നിലയിലായിരുന്നു. ഇന്‍ഡോറില്‍നിന്ന് പുണെയിലേക്കുള്ള ബസാണ് അപകടത്തില്‍ പെട്ടത്. ബസ് നദിയില്‍നിന്ന് പുറത്തെടുത്തു. ദുരന്ത നിവാരണ സേന, നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

cake tower new
LATEST NEWS
കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം, കേന്ദ്രസേന വരും

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം, കേന്ദ്രസേന വരും

ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം...

രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

2026ഇൽ രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം...