ആറ്റിങ്ങലിൽ അപകടകെണിയൊരുക്കി സ്വകാര്യ ബസുകളുടെ പാർക്കിംഗ്

Nov 10, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ വേലാംകോണം വളവിന് ഇരുവശത്തും റോഡ് കയ്യേറിയാണ് സ്വകാര്യ ബസുകൾ പാർക്കു ചെയ്യുന്നത്. ഈ പ്രധാന പാതയിലൂടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്നു. കൊടുംവളവിലും ഇറക്കത്തുമായി റോഡ് കൈയ്യേറി ബസുകൾ പാർക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങൾക്കും കാൽനടയാത്രികർക്കും വെല്ലുവിളി ഉയർത്തുന്നു. ഒരു സമയം ഇരു ദിശകളിലേക്കും കഷ്ടിച്ച് രണ്ട് വാഹനങ്ങൾ കടന്നുപോകാനുള്ള സാഹചര്യം മാത്രമെ ഈ റോഡിനുള്ളൂ.

ഡ്രൈവറുടെ കാഴ്ച പോലും മറക്കുന്ന തരത്തിലുള്ള ബസുകളുടെ പാർക്കിംഗ് നിരവധി ഇരു ചക്രവാഹന യാത്രികരെയും അപകടപെടുത്തിയിട്ടുണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പല ബസുകളും ട്രിപ്പ് മുടക്കി മണിക്കൂറുകളാണ് ഇത്തരത്തിൽ ഗതാഗത ക്ലേശമുണ്ടാക്കി നിർത്തിയിടുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊവിഡിന് മുമ്പ് പാത കൈയ്യേറി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പോലീസും, ആർ.റ്റി.ഒ യും കർശന നടപടി സ്വീകരിച്ചിരുന്നു. സർവ്വീസിനിടക്ക് ഇടവേളകൾ ഉള്ള വാഹനങ്ങൾ മാമം ഭാഗത്ത് പാർക്ക് ചെയ്യാനും അന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. കൂടാതെ ദേശീയ പാതയിൽ ഐ.ടി.എ ക്ക് സമീപവും ബസുകളുടെ അനധികൃത പാർക്കിംഗ് നിര അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ഈ പ്രശ്നത്തിന് അടിയന്തിരമായ നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കും.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...