ഭട്ടിന്‍ഡ സൈനിക ക്യാമ്പിലെ വെടിവെയ്പ്: സൈനികന്‍ അറസ്റ്റില്‍

Apr 17, 2023

seena

ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ നാലു സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരു സൈനികന്‍ പിടിയില്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. നാലു ജവാന്മാരെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ മാസം 12 ന് പുലര്‍ച്ചെ 4.35 നാണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവെയ്പുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്ന സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്മാരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച് മുഖം മൂടി വെച്ച രണ്ടു പേര്‍ റൈഫിളും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമല്ലെന്ന് പൊലീസ് എസ്പി നേരത്തെ അറിയിച്ചിരുന്നു.

cake tower new
LATEST NEWS