ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍

Sep 16, 2022

seena

കൊച്ചി: ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവിനേയും യുവതിയേയും അറസ്റ്റ് ചെയ്തു. കൊച്ചിയിൽ ആണ് സംഭവം. പത്തനംതിട്ട സ്വദേശിയായ അലന്‍, ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ്ണ എന്നിവരാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ഇവിടെ പിടികൂടിയത്.

മൂന്ന് നിലയുള്ള അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിലെ ഫ്ലാറ്റിന്‍റെ അടുക്കളയിലാണ് കഞ്ചാവ് വളര്‍ത്തിയത്. എറണാകുളം കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഈ ഫ്ലാറ്റിന് ഒരു റൂമും അടുക്കളയുമാണ് ഉള്ളത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്. ഈ ഫ്ലാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.

കഞ്ചാവ് ചെടിക്ക് തണുപ്പും വെളിച്ചവും കിട്ടാന്‍ എല്‍ഇഡി ലൈറ്റും, എക്സോസ്റ്റ് ഫാനുകളും ക്രമീകരിച്ചിരുന്നു. ഗൂഗിള്‍ നോക്കിയാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ പരിശീലനം നേടിയത് എന്നാണ് പൊലീസ് പറയുന്നത്. പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസ്, എസ്.ഐ. ജെയിംസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

cake tower new
LATEST NEWS
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ ശീട്ടാക്കിയത് 430...

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ‌പേരാമ്പ്രയിൽ നാല് പേർ പിടിയിൽ....