കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും

Oct 26, 2021

പെരുമാതുറ : പെരുമാതുറ കൂട്ടായ്മയും തണൽ പെരുമാതുറ യൂണിറ്റും സംയുക്തമായി ട്രിവാൻഡ്രം സർജിക്കൽ സെന്ററുമായി (ടി.എസ്.സി ഹോസ്പിറ്റൽ) സഹകരിച്ച് കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.

ആദ്യഘട്ടത്തിൽ സ്തനാർബുധ നിർണയ ക്യാമ്പാണ് നടക്കുക. പെരുമാതുറ മാടൻവിളയിലെ തണൽ കമ്യൂണിറ്റി ഡയാലിസിസ് സെന്ററിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.

ഒക്ടോബർ 31 ഞായറാഴ്ച നടക്കുന്ന ക്യാമ്പ് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണിവരെ ഉണ്ടായിരിക്കുമെന്ന് പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ്‌ ഷാജഹാൻ അയണിമൂട്, സെക്രട്ടറി നസീർ സിറാജുദ്ദീൻ, തണൽ കോ-ഓർഡിനേറ്റർ സാബു കമറുദ്ദീൻ
എന്നിവർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കാനായി പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട
നമ്പർ : 9745199699

LATEST NEWS