വനിതാ എസ്ഐയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കാർട്ടൂൺ; കാർട്ടൂണിസ്റ്റിനെതിരെ കേസ്

Oct 10, 2023

seena

തൊടുപുഴ: വനിതാ ട്രാഫിക്ക് എസ്ഐക്കെതിരെ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പൊലീസാണ് കേസെടുത്തത്. അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് കാർട്ടൂൺ. ഈ കാർട്ടൂണിനു താഴെ കമന്റ് ബോക്സിൽ എസ്ഐക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സൈബറിടത്ത് അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കിൽ എന്നീ കുറ്റങ്ങൾക്കാണ് കേസ്.

നാല് ദിവസം മുൻപാണ് സജിദാസ് കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ട്രാഫിക്ക് ബ്ലോക്കിൽ നിർത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്ഐ പകർത്തിയെന്നും പിഴയിട്ടാൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുമെന്ന കുറിപ്പോടെയാണ് കാർട്ടൂൺ. ഇതിനു താഴെയാണ് ചിലർ അശ്ലീല കമന്റിട്ടത്. ഇവരുടെ വിവരങ്ങൾ ലഭിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയെന്നു പൊലീസ് വ്യക്തമാക്കി.

എസ്ഐ അനാവശ്യമായി പിഴ ഈടാക്കുന്നുവെന്നു ആരോപിച്ച് കട്ടപ്പന ന​ഗരത്തിലെ ഒരു വിഭാ​ഗം വ്യാപരികൾ നേരത്തെ രം​ഗത്തു വന്നിരുന്നു. എന്നാൽ റോഡിലേക്ക് ഇറക്കി വാഹനം പാർക്കു ചെയ്തവരുടെ പേരിലാണ് കേസെടുത്തതെന്നും മറ്റുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും എസ്ഐ വ്യക്തമാക്കി.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...