10, 12 പൊതുപരീക്ഷ; മൂല്യനിർണയ രീതികൾ സിബിഎസ്ഇ പരിഷ്കരിക്കുന്നു

Nov 24, 2026

ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളുടെ മൂല്യനിർണയ രീതികൾ പരിഷ്കരിക്കാൻ സിബിഎസ്ഇ ആലോചിക്കുന്നു. വിദ്യാർഥികളുടെ പഠനശേഷിയളക്കാൻ പ്രായോഗികതയ്ക്ക് ഊന്നൽ നൽകിയുള്ള മാർഗങ്ങൾ സ്വീകരിക്കാമോ എന്നതാണ് പരിശോധിക്കുന്നത്. ഡിസംബറിൽ നടക്കാനിരിക്കുന്ന ദേശീയതല വാർഷിക സമ്മേളനത്തിൽ ഇക്കാര്യത്തിൽ അന്തിമ രൂപം നൽകിയേക്കും.

ആഗോള വീക്ഷണമുള്ളതും ഭാവിയിലേക്ക് വിദ്യാർഥികളെ സജ്ജരാക്കാനുതകുന്നതുമായ തരത്തിൽ മൂല്യനിർണയം മാറണമെന്ന് സമ്മേളനത്തിന്റെ പ്രമേയം വ്യക്തമാക്കി അഫിലിയേറ്റഡ് സ്കൂളുകൾക്കയച്ച സർക്കുലറിൽ ബോർഡ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബർ 17, 18 തീയതികളിലായി ജമ്മു കശ്മീരിലാണ് വാർഷിക സമ്മേളനം. മത്സരാധിഷ്ഠിത രീതികൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ, പ്രൊജക്ടുകൾ നൽകുന്നതിന്റെ സാധ്യതകൾ, ബോർഡ് പരീക്ഷയ്ക്കൊപ്പം ക്ലാസ്‍ മുറികളിലെ വിലയിരുത്തലുകൾ കൂടി ഉൾപ്പെടുത്തൽ എന്നിവയിലൊക്കെ ചർച്ചകൾ നടക്കും. ദേശീയ വിദ്യാഭ്യാസ നയം 2020 അടിസ്ഥാനമാക്കിയാക്കും ചർച്ചകൾ.

മൂല്യ നിർണയത്തിന്റെ വ്യത്യസ്ത മാതൃകകൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സ്കൂളുകൾക്ക് അവസരമുണ്ടാകും. വിഷയാധിഷ്ഠിതമായ കേസ് സ്റ്റഡികളാണ് നൽകേണ്ടത്. ഈ മാസം 30നകം ഇവ സമർപ്പിക്കണം. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ കാലാവധി ഡിസംബർ 5 വരെയാണ്.

LATEST NEWS
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക്...