ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

Sep 19, 2026

seena

ന്യൂഡല്‍ഹി: ലഹരി ഉപയോഗ രംഗങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധിതമാക്കിയതടക്കം സിനിമ സെന്‍സര്‍ മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകളെ അവഹേളിക്കുന്ന രംഗങ്ങള്‍ പാടില്ല, അക്രമങ്ങളെ ന്യായികരിക്കരുത്, കോടതികളുടെ അന്തസ് ഇടിക്കുന്ന രംഗങ്ങള്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അനാവശ്യമായി നിയന്ത്രിക്കാതെ തന്നെ, സിനിമകള്‍ സാമൂഹിക മൂല്യങ്ങളോട് ഉത്തരവാദിത്തമുള്ളതും സംവേദനക്ഷമവുമാണെന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മദ്യപാനം, ലഹരി ഉപയോഗം, പുകവലി എന്നിവ സിനിമകള്‍ മഹത്വവല്‍ക്കരിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന രംഗങ്ങളില്‍ നിര്‍ദ്ദിഷ്ട മുന്നറിയിപ്പുകള്‍ നല്‍കേണ്ടതാണ്. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പാടില്ല. ലൈംഗികാക്രമണങ്ങള്‍ പരമാവധി ഒഴിവാക്കണം; പ്രമേയത്തിന് അത്യാവശ്യമാണെങ്കില്‍ അത്തരം രംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും നിര്‍ദേശത്തില്‍ ഉണ്ട്

അക്രമസംഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ, മഹത്വവത്കരിക്കുകയോ ചെയ്യരുത്.കുട്ടികളെ അക്രമങ്ങളുടെ ഇരകളായോ കുറ്റവാളികളായോ നിര്‍ബന്ധിത സാക്ഷികളായോ കാണിക്കുന്നതോ, ബാലപീഡനത്തിന് ഇരയാക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ പാടില്ല. മൃഗങ്ങളോടുള്ള ക്രൂരത, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശത്തില്‍ ഉണ്ട്

മതവിഭാഗങ്ങളെയോ മറ്റ് സമൂഹങ്ങളെയോ അവഹേളിക്കുന്ന ദൃശ്യങ്ങളോ വാക്കുകളോ പാടില്ല. വര്‍ഗീയതയോ, രാജ്യവിരുദ്ധമായ ആശയങ്ങളോ പ്രചരിപ്പിക്കാന്‍ പാടില്ല. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതോ, രാജ്യസുരക്ഷയ്‌ക്കോ ക്രമസമാധാനത്തിനോ ഭീഷണിയാകുന്നതോ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തെ ബാധിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

cake tower new
LATEST NEWS
റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ 7.56 കോടിയുടെ നികുതി വെട്ടിപ്പ്; 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും കണ്ടെത്തി

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ 7.56 കോടിയുടെ നികുതി വെട്ടിപ്പ്; 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് സേവന മേഖലയിൽ 7.56 കോടി രൂപയുടെ...