തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024 സമാപിച്ചു

Dec 3, 2024

നവംബർ 30, ഡിസംബർ 1 തീയതികളിലായി കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൽ നടന്ന തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024-25 സമാപിച്ചു.

233 പോയിൻ്റ് നേടി ആറ്റിങ്ങൽ കരാട്ടെ ക്ലബ്ബ്ഓവറോൾ ചാമ്പ്യന്മാരായി. 121 പോയിൻ്റോടെ ജെകെഎൻഎസ്കെ പോത്തൻകോട് ഓവറോൾ രണ്ടാം സ്ഥാനവും 88 പോയിൻ്റോടെ യുണൈറ്റഡ് ഷിറ്റോറിയൂ കരാട്ടെ ഓവറോൾ_മൂന്നാം_സ്ഥാനവും 84 പോയിൻ്റോടെ #കിളിമാനൂർ_കരാട്ടെ_ക്ലബ്ബ് #ഓവറോൾ_നാലാം_സ്ഥാനവും നേടി.

ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ജില്ലാ കരാട്ടെ അസോസിയേഷനായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) ആണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. SKAT ഇൽ രജിസ്റ്റർ ചെയ്തിട്ടുള്ള അമ്പത് ക്ലബ്ബുകളിൽ നിന്ന് കൂടാതെ മറ്റ് കരാട്ടെ സ്കൂളുകളിൽ നിന്നും വ്യക്തിഗത രജിസ്ട്രേഷൻ വഴി പങ്കെടുത്തവർ ഉൾപ്പടെ എണ്ണൂറോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള അമ്പതോളം ജഡ്ജ് – റഫറി മാരാണ് വിധി നിർണ്ണയം നടത്തിയത്. ശനിയാഴ്ച തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീമതി ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എസ് എസ് സുധീർ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ തുടങ്ങിയവരും മുഖ്യാതിഥികളായി പങ്കെടുത്തു. വിൽസൻ ഫ്രാൻസിസ് ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായിരുന്നു.

വിജയികൾക്ക് കായിക ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുന്ന സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ്റെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. കൂടാതെ ഈ ചാമ്പ്യൻഷിപ്പിലെ ഓരോ ഇനത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർ ജനുവരിയിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

LATEST NEWS