ദേശീയ ടോങ്-ഇൽ മൂ-ഡോ ചാംപ്യൻഷിപ്പ്: കേരളാ ടീമിനെ ആറ്റിങ്ങൽ സ്വദേശി നയിക്കും

Dec 13, 2024

seena

ഡിസംബർ 13 മുതൽ 15 വരെ തെലങ്കാനയിൽ വെച്ച് നടക്കുന്ന പത്താമത് ദേശീയ ടോങ്-ഇൽ മൂ-ഡോ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിന്റെ പുരുഷ വിഭാഗം ക്യാപ്റ്റൻ ആയി വൈശാഖ് ആറ്റിങ്ങലിനെ തിരഞ്ഞെടുത്തു. സംസ്ഥാന മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ 12 കായികതാരങ്ങളാണ് കേരളത്തിന് വേണ്ടി മാറ്റുരക്കുന്നത്. അതിൽ 8 പേരും പ്രൊഫിഷ്യന്റ്‌ അക്കാദമിയിലെ താരങ്ങളാണ്.

ദക്ഷിണ കൊറിയയിൽ നിന്ന് ഉത്ഭവിച്ച ഒരു സമ്മിശ്ര ആയോധന കലയാണ് ടോങ്-ഇൽ മൂ-ഡോ. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഏകീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു ആയോധന കലാരീതിയാണ് ഇത്‌.

സംസ്ഥാന പ്രെസിഡന്റും ചീഫ് കോച്ചുമായ ശ്രീ. പ്രദീപ് പാരിപ്പള്ളി, സംസ്ഥാന സെക്രട്ടറി ശ്രീ. രാഹുൽ, മെൻ ടീം ക്യാപ്റ്റൻ വൈശാഖ് ആറ്റിങ്ങൽ, വിമെൻ ടീം ക്യാപ്റ്റൻ ശിവരഞ്ജിനി എന്നിവർ കേരളാ ടീമിനെ നയിക്കും.

cake tower new
LATEST NEWS
കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക...