അഴിമതി കേസില്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

Oct 31, 2023

seena

അമരാവതി: അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. നാല് ആഴ്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം.

ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഭാര്യ ഭുവനേശ്വരി, മകന്‍ ലോകേഷ്, മരുമകള്‍ ബ്രാഹ്മണി എന്നിവരും ജയിലില്‍ ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കളായ ചിന്നരാജപ്പ, രാംമോഹന്‍ നായിഡു, ബുച്ചയ്യ ചൗധരി, കലാ വെങ്കിട്ടറാവു തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

cake tower new
LATEST NEWS
സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...