എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി അതിലൂടെ വികസിത കേരളം അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Apr 25, 2025

ആറ്റിങ്ങൽ: എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി അതിലൂടെ വികസിത കേരളം അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു .
ഇന്നലെ ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ആറ്റിങ്ങൽ നോർത്ത് ജില്ലാ കൺവെൻഷനും നേതൃ സമ്മേളനവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

യുപിഎ സർക്കാർ 2004 മുതൽ ഭരിച്ച 10 വർഷം രാജ്യത്തിന് സമ്മാനിച്ചത് ദുരിതം മാത്രമായിരുന്നു .വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ അവരെ തെരഞ്ഞെടുത്തത് .പക്ഷേ നിരാശയാണ് ജനങ്ങൾക്ക് അവർകൊടുത്തത് .സാമ്പത്തിക രംഗം തകർന്നു .അഴിമതി ,വിലക്കയറ്റം എന്നിവ കൊണ്ട് ജനം പൊറുതിമുട്ടി ,നിക്ഷേപം മടങ്ങി പോവുകയും കുറയുകയും ചെയ്‌തു .ദുർബലമായ ഇന്ത്യയായി . തുടർന്ന് ജനങ്ങൾ നരേന്ദ്ര മോദി സർക്കാരിന് അവസരം കൊടുത്തു . രാജ്യത്ത് വലിയ പുരോഗതിയാണ് ഉണ്ടായത് .അത് ജനങ്ങൾക്ക് തന്നെ ബോധ്യം വരികയും ചെയ്‌തു .വികസനം ,തൊഴിൽ ,നിക്ഷേപം തുടങ്ങി സർവ മേഖലകലകളിലും വലിയ മാറ്റമാണ് വന്നത് . 98 % ഫോണുകൾ പുറത്ത് നിന്നും വരുത്തിയ രാജ്യത്ത് മോദി വന്നതോടെ ഭാരതത്തിൽ ഉണ്ടാക്കി പുറത്തേയ്ക്ക് പോകുന്ന അവസ്ഥയായി .രാജ്യത്തിന് വലിയ കുതിപ്പുണ്ടായി .ലോകരാജ്യങ്ങൾ ഭാരതത്തെ അംഗീകരിക്കാനും വാഴ്ത്താനും തുടങ്ങി

ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്‌ത കേരളത്തെ കടം വാങ്ങാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ സിപിഎം എത്തിച്ചു .അടിസ്ഥാന വികസന കാര്യത്തിൽ കേരളം പൂജ്യമാണ് . നരേന്ദ്ര മോദിയുടെ പദ്ധതികളെടുത്ത് ഞങ്ങളുടേതെന്ന് പറയുന്നു . മുഖ്യമന്ത്രി ആഘോഷത്തിലാണ് . ആശമാർക്ക് ,തൊഴിലാളികൾക്ക് ,പെൻഷൻകാർക്ക് ,യുവാക്കൾക്ക് ആഘോഷമുണ്ടോ ജനങളുടെ ജീവിത നിലവാരം ഉയർത്താൻ സി പി എമ്മിന് താല്പര്യമില്ല .കോൺഗ്രസ് അഴിമതിയിലാണ് .എവിടെയും അതാണ് സ്ഥിതി .ബിജെപി ഒരു മതത്തിനോ ജാതിക്കോ വേണ്ടി വേർ തിരിവ് കാണിച്ചിട്ടില്ല .കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം മാറ്റാൻ ജനങ്ങൾ തയ്യാറാണ് .ബിജെപി ഉന്നമിടുന്നത് വികസിത കേരളമാണെന്നും അതിന് വേണ്ടിയാകണം പ്രവർത്തനമെന്നും, വികസിത കേരളം എന്നെഴുതിയ ബിജെപി കൊടി പാറിപറക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു .നോർത്ത് ജില്ലാ പ്രസിഡൻറ് റെജി കുമാർ അധ്യക്ഷനായിരുന്നു .

ഭീകര വാദം എന്നത് ഭീരുത്വം വി . മുരളീധരൻ

ഭീകരവാദം എന്നത് ഭീരുത്വമാണെന്നും ,മോദി ഭരണത്തിലൂടെ കാശ്മീർ വലിയ പുരോഗതി കൈവരിക്കുന്നതിലുള്ള പാകിസ്ഥാൻറെ അസഹിഷ്ണതയുടെ ബാക്കി പത്രമാണ് ഇപ്പോൾ നടന്നത് . കാശ്മീരിലെ ജനങ്ങൾ പാകിസ്ഥാനെതിരെ തെരുവിലിറങ്ങുന്ന കാഴ്‌ചയാണ്‌ അവിടെ ഇപ്പോളുള്ളത് . കശ്‍മീരിൽ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നപ്പോൾ സിപിഎം ഇവിടെ ആഘോഷമാക്കുകയായിരുന്നു .അവർ പാർട്ടി ഓഫീസിൻറെ ഉദ്‌ഘാടനം നടത്തി ആഘോഷിക്കുന്ന തിരക്കിലായിരുന്നു .സിപിഎം സെക്രട്ടറി പറയുന്നത് 370 വകുപ്പ് എടുത്ത് കളഞ്ഞത് കൊണ്ടാണെന്നാണ് . .ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ചവരാണ് ഇവർ . വ്യവസായങ്ങൾ വന്നു വെന്നാണ് മന്ത്രി പറയുന്നത് .എന്നാൽ വിഴിഞ്ഞത്തിൻറെ പ്രയോജനം പോലും കേരത്തിന് കിട്ടാത്ത സാഹചര്യമാണുള്ളത് . കേരളത്തിൽ അപ്രഖ്യാപിത ഇൻഡി സഖ്യമാണ് .സഹകരണത്മക പ്രതിപക്ഷമാണിവിടെ .വർക്കല തലശ്ശേരി ടൂറിസം പദ്ധതിക്ക് കേന്ദ്രം തുക അനുവദിച്ചപ്പോൾ ക്ലിഫ് സംരക്ഷിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല അതാണ് സ്ഥിതിയെന്നും വി . മുരളീധരൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു .

വീരളം ക്ഷേത്രത്തിന് മുന്നിൽ നിന്നും താലപ്പൊലിയും മുത്തുകുടകളുമായി സംസ്ഥാന പ്രസിഡൻറിനെ വേദിയിലേക്ക് ആനയിച്ചു .വേദിക്ക് സമിപം സ്ഥാപിച്ചിരുന്ന ജില്ലയിൽ ബലിദാനികളായ പ്രവർത്തകരുടെ ചിത്രത്തിന് മുന്നിൽ പുഷ്‌പങ്ങൾ അർപ്പിച്ചശേഷം രാജീവ് ചന്ദ്രശേഖർ വേദിയിലെത്തി .വന്ദേമാതരത്തോടെ കൺവെൻഷൻ ആരംഭിച്ചു . മുൻ കേന്ദ്ര മന്ത്രി വി . മുരളീധരന് പുറമെ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് കെ . രാമൻപിള്ള , സംസ്ഥാന സെക്രട്ടറി അഡ്വ.എസ് .സുരേഷ് ബിജെപി സംസ്ഥാന നേതാക്കളായ തോട്ടയ്ക്കാട് ശശി .പാലോട് സന്തോഷ് ,മുല്ലശ്ശേരി മധു ,ഒറ്റൂർ മോഹനദാസ് ,ഭുവനേന്ദ്രൻ ,ജില്ലാ നേതാക്കളായ ബാലമുരളി , ഇലകമൺ സതീശൻ ,രാജേഷ് മാധവൻ ,ആറ്റിങ്ങൽ സന്തോഷ് , മണമ്പൂർ ദിലീപ് ,മടവൂർ സന്തോഷ് ,വക്കം സുനിൽകുമാർ ,ഷീബ ഷൈജു ,രാജലക്ഷ്മി ,ദീപ സുരേഷ് വിജി ബാബു ,വിജി വർക്കല തുടങ്ങി വിവിധ തലങ്ങളിലെ നേതാക്കൾ പങ്കെടുത്തു .തിരുവനന്തപുരം നോർത്ത് ജില്ലയിലെ 10 സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത് .തുടർന്ന് നേതൃ സമ്മേളനവും നടന്നു.

cake tower new
LATEST NEWS
പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍...