ചന്ദ്രയാൻ-3യുടെ വിജയം; വിവിധ ദൗത്യങ്ങൾക്കായി ഐഎസ്ആർഒയുമായി സഹകരിക്കാനൊരുങ്ങി സൗദി അറേബ്യ

Sep 9, 2023

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയക്കൊടി പാറിച്ചതിന് പിന്നാലെ ഐഎസ്ആർഒയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെയ്‌ക്കാനൊരുങ്ങി സൗദി അറേബ്യ. നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാന്ദ്രദൗത്യം വിജയമായതിനെ തുടർന്നാണ് സൗദി ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിലേക്ക് കടന്നത്.

ഇതിന് മുന്നോടിയായി ഐഎസ്ആർഒയുമായി ഒപ്പ് വെയ്‌ക്കുന്നതിനും പ്രത്യേക ചുമതലകൾ നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ബഹിരാകാശ മേഖലയിലെ സഹകരണത്തിനായി ഐഎസ്ആർഒയുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിനായി സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുല്ല അൽസവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനൽ വർക്ക് മേഖലയിൽ പരസ്പര സഹകരണത്തിന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും സൗദിയിലെ ജനറൽ കോർട്ട് ഓഫ് ഓഡിറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിനായി ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
‘മികവ് 2026’ ജൂൺ 10ന്

‘മികവ് 2026’ ജൂൺ 10ന്

ജന്മഭൂമി മലയാളം ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10 ബുധനാഴ്ച വൈകുന്നേരം 3.00 മണി മുതൽ ആറ്റിങ്ങൽ...