രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്

Jul 25, 2023

seena

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്. ഒരു തവണ കൂടി ഭൂമിയെ വലം വെച്ചതിന് ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ട് കുതിക്കും. ഇന്ന് അഞ്ചാമത്തെയും അവസാനത്തെയുമായ നിർണായക ഭ്രമണപഥമുയർത്തൽ ആണ് നടക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിലായിരിക്കും ഭ്രമണപഥം ഉയർത്തുക.

ഇതോടെ ചന്ദ്രയാൻ-3 ഭൂമിക്ക് മുകളിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തും. ഇതിന് ശേഷമുള്ള ദിനങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചുയരും. ഓഗസ്റ്റ് ഒന്നോട് കൂടി ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് പേടകം നീങ്ങുമെന്നാണ് കരുതുന്നത്. നാലാം തവണ ഭ്രമണപഥം ഉയർത്തിയ ചന്ദ്രയാൻ-3 ഐഎസ്ആർഒയുടെ പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് കുതിപ്പ് തുടരുന്നത്.

ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലും ഇത് അകലെയെത്തുമ്പോൾ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും ഉണ്ടാകുക. ഇതിന് ശേഷം തിരികെ ഭൂമിക്ക് അരികിലേക്ക് എത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി കുതിക്കുകയായിരിക്കും ചെയ്യുക. ഈ മാസം അവസാനത്തോടെയാകും ചന്ദ്രന്റെ വലയത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ഓഗസ്റ്റ് 23ന് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.

cake tower new
LATEST NEWS
‘നന്ദി മോദി’… സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

‘നന്ദി മോദി’… സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

പത്തനംതിട്ട: സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞിരുന്ന മാർത്തോമാ സഭാംഗളങ്ങളെ മോചിപ്പിക്കാൻ നടത്തിയ...

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

പാലക്കാട്: നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവേ....