ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ സാധുജന അന്നദാന കേന്ദ്രം ഉദ്ഘാഠനം നാളെ

Nov 11, 2021

ജീവകാരുണ്ണ്യ പ്രവർത്തനങ്ങളാൽ ജനശ്രദ്ധ നേടിയ ശിവകാരുണ്യ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അന്നദാന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ. കഴിഞ്ഞ 25 വർഷക്കാലമായി അന്നദാനപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിലാണ് സാധുജന അന്നദാന കേനന്ദ്രം ആരംഭിക്കുന്നത്.

ഇതിനോടകം സർക്കാർ ആശുപത്രികളും മറ്റ് കേന്ദ്രങ്ങളിലും ദിനം പ്രതി അന്നദാന പ്രവർത്തനങ്ങൾ നടത്തിവരുന്ന ശിവകാരുണ്യ ട്രസ്റ്റ് പാതയോരങ്ങളിലും മറ്റും അന്തിയുറങ്ങുന്ന സാധാരണക്കാരുടെ ദുരിതജീവിതം കണക്കിലെടുത്ത് സാധുജീവിതം നയിക്കുന്ന അശരണർക്കായി സ്ഥിരമായി ആഹാരം നൽകുകയെന്ന ലക്ഷ്യത്തോടെ അന്നദാനകേന്ദ്രം ആരംഭിക്കുന്നത്.

2021 നവംബർ 12 -ാം തീയതി അയിലം ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ഉച്ചയ്ക്ക് 12 മണിക്ക് ഈ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കും.

സാധുജന അന്നദാന കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ജി മധുസൂദനൻപിള്ള നിർവ്വഹിക്കും.

ചടങ്ങിൽ സാമൂഹിക സാംസ്ക്കാരിക രംഗത്തെ മറ്റ് പ്രമുഖർ പങ്കെടുക്കും.

പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന ജീവകാരുണ്യ
പ്രവർത്തനങ്ങൾക്ക് തുടർന്നും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സഹായങ്ങൾ നൽകുവാൻ ബന്ധപ്പെടുക.

ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് കരിച്ചിയിൽ , അവനവഞ്ചേരി പി.ഒ. ആറ്റിങ്ങൽ
ഫോൺ : 9447132057

LATEST NEWS
പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട്‌ സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട്‌ സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന്...