ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

Nov 19, 2021

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര.

2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

LATEST NEWS
18 വയസ്സ് ആകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ?; ഹൈക്കോടതിയില്‍ ഹര്‍ജി

18 വയസ്സ് ആകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ?; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി...