യൂത്ത് കോൺഗ്രസ്‌ ചെമ്മരുതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

Oct 8, 2021

കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷക നയങ്ങൾക്കെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധിച്ച പാവപ്പെട്ട കർഷകർക്കു നേരെ നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിലെ മന്ത്രിയുടെ മകൻ കാർ കയറ്റി പാവപ്പെട്ട കർഷകരെ കൊന്നൊടുക്കിയതിലും അതിനെതിരെ പ്രതിഷേധിച്ച പ്രിയങ്കഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അന്യായമായി യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ചു കൊണ്ടും കൊല്ലപ്പെട്ട പാവപ്പെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടും കാർഷിക കരിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യയുടെ അന്നദാതാക്കളായ കർഷകരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചെമ്മരുതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 ന് തച്ചോട് സംഘം മുക്കിൽ നിന്നും പദയാത്രയോടെ തച്ചോട് ജംഗ്ഷനിൽ എത്തിച്ചേരുകയും അവിടെ മരണപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരി കത്തിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ്‌ ചെമ്മരുതി മണ്ഡലം പ്രസിഡന്റ്‌ അംബുദാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌

വർക്കല നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിഹാദ് പരിപാടി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിസ്മി ബഷീർ,യൂത്ത് കോൺഗ്രസ്‌ വർക്കല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അഫ്സൽ, ജനറൽ സെക്രട്ടറി മനോജ്‌ നടയറ,കോൺഗ്രസ്‌ നേതാക്കൾ എന്നിവർ പങ്കെടുത്തു. രാരിഷ് സ്വാഗതവും യൂത്ത് കോൺഗ്രസ്സ് നടയറ ടൗൺ കമ്മിറ്റി പ്രസിഡന്റ് അക്ബർഷാ നടയറ നന്ദിയും പറഞ്ഞു.

LATEST NEWS
ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ: നമസ്തേ സ്കീമിൻ്റെ ഭാഗമായി നഗരസഭയിൽ ദ്രവമാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികൾക്കുളള...