ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പുന:പ്രവേശനം യാഥാർത്ഥ്യമായി. ഇന്ന് രാവിലെ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച തീരുമാനം എടുത്തത്. ഔദ്യാഗിക പ്രഖ്യാപനം ഉടൻ അദ്ദേഹം നടത്തും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം ഇന്ന് വ്യക്തമാക്കിയത്. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി എ കെ ആൻ്റണി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. പ്രമുഖ നേതാക്കള്‍ നേരത്തെ തന്നെ അനുകൂല പ്രസ്ഥാവനകളുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിടുകയും ചെയ്തിരുന്നു.
രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയിലാണ് പാര്‍ട്ടി മാറ്റം.