ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ചേട്ടായിസ് മീഡിയ’യുടെ ‘സൈറൺ ആറ്റിങ്ങലിന്റെ ഘടികാരം’ എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി പ്രകാശന കർമം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററി സംവിധായകൻ അനിൽ ആറ്റിങ്ങൽ, മോഹൻലാൽ, ജയൻ തപതി എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ രാജഗോപലാൻ പോറ്റി, നിതിൻ, രമ്യ സുധീർ, താഹിർ, ജീവൻ ലാൽ, ലൈല ബീവി, ഷീജ എന്നിവരും മൻജിത് ദിവാകർ, ശ്രീഹരി ആറ്റിങ്ങൽ, ബഷീർ ബർമ, സലിം ചാന്നാങ്കര, തുളസീമണി എന്നിവരും പങ്കെടുത്തു.
54 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആറ്റിങ്ങലിന്റെ സമയ സൂചികയായ സൈറന്റെ ചരിത്രം ഡോക്യുമെന്ററി രൂപത്തിൽ എത്തിക്കുകയാണ് ചേട്ടായീസ് മീഡിയ.