സിനിമാ സ്വപ്നങ്ങള്‍ക്കൊപ്പം വീടൊന്ന സ്വപ്നവും നിരഞ്ജന് യാഥാര്‍ത്ഥ്യമാകുന്നു

Oct 20, 2021

കിളിമാനൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി തിളങ്ങിയ എസ് നിരഞ്ചനെ എല്ലാവരും അറിഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടൽ എന്ന തന്റെ രണ്ടാമത്തെ ചിലച്ചിത്രത്തിൽ ബിലാൽ എന്ന ബാലന്റെ വേഷം തകർത്താടി സംസ്ഥാന ചലച്ചിത്രപുരസ്കാരം നാവായിക്കുളം വെട്ടിയറ എന്ന കൊച്ചു​ഗ്രാമത്തിലേക്ക് എത്തിച്ച നിരഞ്ചന്റെ വെള്ളിത്തിരയ്ക്ക് പിറകിലെ ജീവിതം അധികമാർക്കും അറിയില്ലായിരുന്നു. സ്വന്തമായി ഒരു വീടെന്ന് പറയാൻ നിരഞ്ചനും കുടുംബത്തിനും ഒന്ന് ഇല്ല. താൽകാലികമായി ഷീറ്റ് മറച്ച ഒരു ഒറ്റമുറി ഷെഡും അടുക്കളയും മാത്രം. ഈ വീട്ടിലാണ് നിരഞ്ചനും സഹോദരി ഡി​ഗ്രി വിദ്യാർത്ഥിനിയും കൂലിപ്പണിക്കാരായ മാതാപിതാക്കളും കഴിഞ്ഞുവന്നത്. മാതാപിതാക്കൾ അന്നത്തിനുള്ള വകയ്ക്കായി കഷ്ടപ്പെടുമ്പോഴും നിരഞ്ചനിലെ കലാകാരൻ ഉയരങ്ങൾ താണ്ടാൻ വെമ്പുകയായിരുന്നു. മികച്ച ഒരു ഫുട്ബോളർ കൂടിയായ നിരഞ്ചന് തനിക്ക് സഹോദരിക്കും മാതാപിതാക്കൾക്കും മഴയും വെയിലുമേൽക്കാതെ അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് വേണം എന്ന സ്വപ്നത്തിന്റെ പിറകെയാണ്. അഭിനയിച്ച് വലിയ ആളായി എല്ലാം നേടണമെന്ന നിരഞ്ചന്റെ ആ​ഗ്രഹത്തിന് എല്ലാ പിന്തുണയുമായി സിപിഐ എം നിയന്ത്രണത്തിലുള്ള കെ എം ജയദേവൻ മാസ്റ്റർ സൊസൈറ്റി രം​ഗത്തെത്തി. നിരഞ്ജനെ അനുമോദിക്കാനായാണ് സൊസൈറ്റി പ്രവർത്തകർ എത്തിയത്. നിരഞ്ചന് സൊസൈറ്റിയുടെ ഉപഹാരം കൈമാറിക്കൊണ്ട് പ്രസിഡന്റ് മടവൂർ അനിൽ നിരഞ്ചന് വീട് സൊസൈറ്റി നിർമ്മിച്ച് നല്കുമെന്ന് അറിയിക്കുകയായിരുന്നു. നിരഞ്ചനും കുടുംബത്തിനും താമസിക്കാൻ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീടായിരിക്കും സൊസൈറ്റി നിർമ്മിച്ച് നല്കുന്നത്. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് മടവൂർ അനിൽ അറിയിച്ചു. ചടങ്ങി്ൽ സൊസൈറ്റി വൈസ് പ്രസിഡന്റ് എസ് ജയചന്ദ്രൻ, സെക്രട്ടറി എം ഷാജഹാൻ, ട്രഷറർ എസ് രഘുനാഥൻ,സിപിഐ എം ഏരിയാകമ്മറ്റിയം​ഗങ്ങളായ ജി വിജയകുമാർ, ജി രാജു, ലോക്കൽ സെക്രട്ടറി എൻ രവീന്ദ്രനുണ്ണിത്താൻ, ഹജീർ, ദിലീപ് കുമാര്, രാമചന്ദ്രകുറുപ്പ് തുടങ്ങിയവർ സംബന്ധിച്ചു. നിലവിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടു കുടുംബങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് നിർമ്മിച്ച് താക്കോൽ കൈമാറി. സൊസൈറ്റിയുടെ മൂന്നാമത്തെ വീടായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് എസ് നിരഞ്ചന് വീടൊരുക്കുന്നത്.

LATEST NEWS
സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ...