ചിറയിൻകീഴ് : പഞ്ചാബിൽ നടന്ന സീനിയർ നാഷണൽ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിൽ അംഗമായ അപർണയെയും , ബാഡ്മിന്റൺ നാഷണൽ വിന്നറുo മാർച്ച് മാസത്തിൽ ഗോവയിൽ വച്ച് നടക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പോകുന്ന സുനീഷിനെയും പുതുക്കരി ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് നൽകി ആദരിച്ചു.
ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ മനു.ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനുമോൻ.ആർ.പി അധ്യക്ഷനായി. ചന്ദ്രബാബു, സുനിൽ കുമാർ, അജി, കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സുദർശനൻ പുതുക്കരി സ്വാഗതവും, ദിലീപ് നന്ദിയും പറഞ്ഞു.