കരവാരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എംഎൽഎ ഫണ്ടായ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചുമടുതാങ്ങി- അമ്പലത്തുംവിള- എൻ.എച്ച്. കെ.ടി.സി.ടി റോഡിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച അമ്പലത്തും വിള അംഗനവാടി മന്ദിരവും 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗനവാടി റോഡിന്റെ ഉദ്ഘാടനവും എംഎൽഎ ഒ.എസ്സ് അംബികയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളിയും നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ: ശ്രീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ പി പ്രസീത, ബ്ലോക്ക് പഞ്ചായത്ത്അംഗം കവിത, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീർ രാജകുമാരി, വാർഡ് മെമ്പർ ദീപാ പങ്കജാക്ഷൻ, കരവാരം ബാങ്ക് പ്രസിഡന്റ് എസ് മധുസൂദനക്കുറുപ്പ്, സിഡിപിഒ ജംലാറാണി, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.