ചെമ്പകമംഗലത്ത് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് നാല് പേർക്ക് പരിക്ക്

Oct 16, 2021

ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് കൈലത്തുകോണത്ത് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് നാല് പേർക്ക് പരിക്ക്. കൈലാത്തുകോണത്ത് പ്രിജിത ഭവനിൽ ബിനുകുമാർ, ഭാര്യ സജിത മക്കളായ അഭിജിത്ത് (9), അഭിത (12) എന്നിവർക്കാണ് പരിക്കേറ്റത്. ശക്തമായ മഴയിൽ രാത്രി 12 മണിയോടു കൂടി ഇവർ കിടന്നുറങ്ങിയ മുറിയുടെ മൺചുമർ ഇടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.

നിലവിളി കേട്ട് ഓടി എത്തിയ അയൽവാസികളാണ് വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുടുംബം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ ലൈഫ് പദ്ധതി വഴി വീടിന് മംഗലപുരം പഞ്ചായത്തിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സംഭവമറിഞ്ഞ് റവന്യു ഉദ്യോഗസ്ഥർ സ്ഥലതെത്തി.

LATEST NEWS