മേൽപ്പാല നിർമ്മാണം: ചിറയിൻകീഴ് റെയിൽവേ ഗേറ്റ് 13 മുതൽ പൂർണമായി അടച്ചിടുന്നു

Dec 10, 2021

seena

ചിറയിൻകീഴ്: മേൽപ്പാല നിർമ്മാണത്തെ തുടർന്ന് ചിറയിൻകീഴ് റെയിൽവേ ഗേറ്റ് 13 മുതൽ പൂർണമായി അടച്ചിടുന്നു. കടയ്ക്കാവൂർ ചിറയിൻകീഴ് റോഡിലെ റെയിൽവേ ഗേറ്റാണ് ഡിസംബർ 13 മുതൽ പൂർണമായി അടച്ചിടുമെന്നു സതേൺ റെയിൽവേ വർക്കല സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

റെയിൽവേ ഗേറ്റിനു കുറുകെ മേൽപാലം നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതിന്റെ ഭാഗമായാണു ഗേറ്റ് അടച്ചിടുന്നത്. കടയ്ക്കാവൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ പണ്ടകശാല ജംക്‌ഷനില്‍ നിന്നു തിരിഞ്ഞു ശാര്‍ക്കര ക്ഷേത്രം വഴി ശാര്‍ക്കര ജംക്‌ഷനിലെത്തി വലിയകട വഴി ബസ് സ്റ്റാന്‍ഡിലേക്കും തിരിച്ചും നിലവില്‍ ഗതാഗതം ക്രമപ്പെടുത്തിയിട്ടുണ്ട്.

cake tower new
LATEST NEWS
എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

കൊച്ചി: നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിത വേഗത്തില്‍ കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത സുഹൈല്‍...