തിരുവനന്തപുരം: കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഒക്ടോബർ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീയേറ്ററുകൾ തിങ്കളാഴ്ച്ച തന്നെ തുറക്കാൻ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകൾ വ്യക്തമാക്കി.
വിനോദ നികുതിയിൽ ഇളവ് നൽകണം, തീയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയേറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.
ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നത്. ജീവനക്കാർക്കും പ്രേക്ഷകർക്കും 2 ഡോസ് വാക്സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. അന്‍പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.