ആറ്റിങ്ങൽ: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് കർഷക കൂട്ടക്കൊലക്ക് എതിരെയും ജനദ്രോഗ നടപടികൾക്ക് എതിരെ സി ഐ ടി യു, കേരള കർഷകസംഘം, കേരള കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി കരി ദിനം ആചരിക്കുകയും കേന്ദ്രസർക്കാർ സ്ഥാപനമായ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ധർണയുടെ ഉദ്ഘാടനം സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ എസ് ലെനിൻ നിർവഹിച്ചു. സി.ഐ.ടി.യു ആറ്റിങ്ങൽ എര്യാ പ്രസിഡന്റ് എം മുരളി അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജി സുഗുണൻ, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റി സെക്രട്ടറിബി ആർ രാജു, കർഷകസംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ, സിപിഐഎം ഏര്യാകമ്മിറ്റി അംഗം എം പ്രദീപ്, വി വിജയകുമാർ , കർഷകസംഘം നേതാവ് അഡ്വ എൻ മോഹനൻ നായർ, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സതീഷ് കുമാർ, കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.


















