തുണിമാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചു

Oct 1, 2021

കിളിമാനൂർ: ഹരിതകേരളമിഷൻ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തുണിമാലിന്യങ്ങളുടെ ശേഖരണവും പാഴ്വസ്തുക്കളുടെ കലണ്ടർ പ്രകാശനവും നടന്നു. തുണിമാലിന്യങ്ങൾ ശേഖരിക്കുന്ന വണ്ടിയുടെ ജില്ലാതല ഫ്ലാ​ഗ് ഓഫ് ന​ഗരൂർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിശ്രീരാജ് അധ്യക്ഷനായി. ശുചിത്വമിഷൻ കോഓർഡിനേറ്റർ ഫൈസി, ഹരിതകേരളമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഹുമയൂൺ, അഭിലാഷ്, സന്തോഷ്, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത സ്വാ​ഗതവും സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറ‍ഞ്ഞു. ആദ്യദിനം കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും തുണിമാലിന്യങ്ങൾ ശേഖരിച്ചു.

LATEST NEWS
‘എനിക്ക് പേടിയാണ്, ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ല…’; എഴുതി പൂര്‍ത്തിയാക്കാതെ ജോളി മധുവിന്റെ കത്ത്

‘എനിക്ക് പേടിയാണ്, ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ല…’; എഴുതി പൂര്‍ത്തിയാക്കാതെ ജോളി മധുവിന്റെ കത്ത്

കൊച്ചി: തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരി ജോളി മധുവിന്റെ...