ഭരണസംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം, ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി

Mar 3, 2026

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. അതത് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലെ പ്രതിസന്ധികളെ മറികടക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ക്ക് കഴിയട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം.

അടിസ്ഥാനരഹിതമായ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രവാസികള്‍ക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ നല്‍കും. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു.

cake tower new
LATEST NEWS
കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ...

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ...