കോൾഡ് സ്റ്റോറേജുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; സ്ഥാപനം പൂട്ടിച്ചു

Sep 30, 2023

കൊല്ലം നഗരത്തിലെ ഹോട്ടലുകളിലേക്കും മറ്റും കോഴിയിറച്ചി വിതരണം ചെയ്യുന്ന കോൾഡ് സ്റ്റോറേജ് ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. ചാത്തന്നൂർ-പരവൂർ റോഡിൽ മീനാട് ഭാഗത്ത് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഡിസ്ട്രിബ്യൂട്ടേഴ്സാണ് പൂട്ടിയത്. മതിയായ ശീതീകരണ സംവിധാനം ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.

ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതർ ഫീൽഡ് സർവേ നടത്തുന്നതിനിടെ സ്ഥാപനത്തിന് സമീപം എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു.രണ്ടു മുറി കടയും അനുബന്ധമായ മുറികളിലും പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുൻവശം പൂട്ടിയ നിലയിലായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് രൂക്ഷമായ ദുർഗന്ധം പരത്തുന്ന അവസ്ഥയിൽ കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. പന്ത്രണ്ടിലേറെ വലിയ ഫ്രീസറുകളിലായി രണ്ടായിരം കിലോ ഇറച്ചി ഉണ്ടായിരുന്നു. കോഴിയെ ഡ്രസ് ചെയ്തു പായ്ക്കറ്റിലാക്കിയ നിലയിലായിരുന്നു.

തമിഴ്നാട്ടിൽ നിന്നു കൊണ്ടു വന്നു കൊല്ലത്തും പരിസരങ്ങളിലും വിതരണം ചെയ്യുകയാണെന്ന് ഇവിടെ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ പറഞ്ഞു. പായ്ക്കറ്റുകളിൽ കോയമ്പത്തൂരിൽ നിന്നുള്ളതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധന സംഘത്തെ കണ്ടപ്പോഴാണ് പല ഫ്രീസറുകൾ പ്രവർത്തിപ്പിച്ചത്. ഫ്രീസറുകൾ തുറന്നപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ഒരു ഫ്രീസറിൽ പുഴുവരിക്കുന്ന രീതിയിൽ മലിനജലം കെട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...